May 24, 2009

സൂചിപ്പാറ വാട്ടര്‍ഫാള്‍സ്(വയനാട്) കാണാനൊരു യാത്ര

മീന്മുട്ടി വാട്ടര്‍ ഫാള്‍സിന്റെയും സൂചിപ്പാറ വാട്ടര്‍ ഫാള്‍സിന്റെയും ബോഡ് വയനാട്ടിലൂടെ പോകുന്ന സമയത്ത് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പോയി കാണാന്‍ പറ്റിയിട്ടുണ്ടായില്ല. ഈ അടുത്തിടെ മുംബൈ കാലിക്കറ്റ് ഫ്ലൈറ്റില്‍ നാട്ടിലോട്ട് പോകുമ്പോള്‍ അടുത്തിരുന്ന പാരീസുകാരി മദാമ്മ മീന്മുട്ടി വാട്ടര്‍ ഫാള്‍സിനെക്കുറിച്ച് ചോദിച്ചപ്പോളാണ് ശെരിക്കും ഞാന്‍ ഇരുന്ന് ചിന്തിച്ച് പോയത്,വീട്ടില്‍ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാനുള്ള ദൂരമേ ഉള്ളൂ എന്നിട്ടും എനിക്കീ വെള്ളച്ചാട്ടത്തിന്റെ ഒരു വിവരവുമില്ല ,ഏതോ നാട്ടീ കിടക്കുന്ന മദാമ്മ ഒരു പാട് കാശും ചെലവാക്കി പോകുന്നു ഈ വെള്ളച്ചാട്ടം കാണാന്‍.

ഇക്കയിഞ്ഞ മേയ് 20ന് മീന്മുട്ടി വെള്ളച്ചാട്ടവും ,ഒക്കുമെങ്കില്‍ സൂചിപ്പാറവെള്ളച്ചാട്ടവും കാണാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു.യാത്രയില്‍ എന്റെ കൂടെ -നല്ല പാതി,നാച്ചു,മാതാജി,സൌദത്താ,പൊന്നു -ഇവരും ഉണ്ടായിരുന്നു.ഉച്ചക്ക് 12 മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.ഉച്ചക്കത്തെ ഭക്ഷണം പാര്‍സലാക്കി കൂടെ കരുതിയിരുന്നു.




ഇടക്ക് പിന്നെ വണ്ടി നിന്നത് വയനാട് ചുരത്തിലെ 9 ആമത്തെ വളവിലെ വ്യൂ പോയന്റിലാണ്.വ്യൂ പോയന്റില്‍ പതിവുപോലെ മഞ്ഞ് മൂടിത്തുടങ്ങിയിരുന്നു.ഞങ്ങള്‍ ഒന്നു രണ്ട് പടമെടുത്ത ശേഷം പിന്നെ കാര്‍ നിന്നത് മേപ്പാടിക്ക് പോകുന്ന വഴിയില്‍ ഒരു ചായത്തോട്ടത്തിന്റെ നടുക്കാണ്.




വിശപ്പിന്റെ വിളി എത്തിത്തുടങ്ങിയത് കൊണ്ട് റോഡ് സൈഡിലായി തുണിയും പേപ്പറും വിരിച്ചിരുന്ന് ഭക്ഷണം കഴിച്ചു.




പിന്നെ ഒറ്റ നോട്ടത്തില്‍ ഉണങ്ങിയതാണെന്ന് തോന്നിക്കുന്ന,കായല്‍ക്കുണ്ടക്ക്(മുള അല്ലെങ്കില്‍ കായല്‍ കൂട്ടം) അടുത്താണ് വണ്ടി നിര്‍ത്തിയത്.കായല്‍ മുഴുവനും പൂത്ത് കായ്ച്ച്, കായലരിയുമായി നില്‍ക്കുന്ന കാഴ്ച്ച എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.കായലിന്റെ അരി കാണാന്‍ ഗോതമ്പിന്റെ മണി പോലെയാണിരുന്നത്.പണ്ട് കാലത്ത് അരിക്ക് ക്ഷാമമുള്ളപ്പോള്‍ കായലരി അടിച്ചുകൂട്ടിയെടുത്ത് കുത്തിയിടിച്ച് ഭക്ഷിക്കുമായിരുന്നുപോലും.


മേപ്പാടി ടൌണില്‍ വണ്ടി നിര്‍ത്തി അന്യേഷിച്ചപ്പോളാണ് അറിയുന്നത് പെണ്ണുങ്ങള്‍ക്കൊക്കെ മീന്മുട്ടി വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ ബുദ്ധിമുട്ടാണ്,വഴി നല്ല വഴുക്കലുള്ളതാണത്രെ.കുറച്ച് കൂടി സെയ്ഫ് സൂചിപ്പാറയാണെന്ന് കേട്ടപ്പോ‍ള്‍ പിന്നെ അധികം ആലോജിച്ചു നിന്നില്ല വണ്ടി മേപ്പാടിയില്‍ നിന്നും റൈറ്റ് എടുത്ത് സൂചിപ്പാറക്ക് തിരിച്ചു.


ഏകദേശം 13 കി.മി ദൂരം വണ്ടിയോടിക്കാണും ,ഞങ്ങള്‍ സൂചിപ്പാറ വാട്ടര്‍ ഫാള്‍സ് കാണാന്‍ പോകുന്നതിന്ന് കാര്‍ നിര്‍ത്തിടേണ്ട സ്ഥലത്തെത്തി.അവിടെ ഇറങ്ങി അന്യേഷിച്ചപ്പോളാണ് അറിയുന്നത് വെള്ളച്ചാട്ടം കാണാന്‍ അവിടെ നിന്നും ഏതാണ്ട് 1.5 കി.മി കാട്ടിലൂടെ നടന്ന് പോകണമെന്ന്.കൂടെയുള്ള എല്ലാവരും കൂടെ എന്നെ തെറി വിളിക്കുമോ എന്നായി എന്റെ പേടി.
20 രൂപയായിരുന്നു ഒരാള്‍ക്ക് ടിക്കറ്റിന്.


പോകുന്ന വഴി നല്ല കയറ്റമുള്ളത് കൊണ്ട് മാതാജി അവിടെ തന്നെ ഇരിക്കാമെന്നേറ്റു. അടുത്തുള്ള ഒരു ചായക്കടക്കാരന്‍ മാതാജിക്ക് ഇരിക്കാന്‍ കസേരയിട്ടുകൊടുക്കുകയും ചെയ്തു.




കാട്ടിലൂടെ നടക്കാനുള്ള വഴി കല്ലുപാകിയതായിരുന്നു.ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള യാത്ര നല്ല സുഖമുള്ള ഒരനുഭവമായിരുന്നു.


കുറെ നടന്ന് കയിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താനുള്ള സ്റ്റെപ്പുകള്‍ കാണാമയിരുന്നു.വെള്ളച്ചാട്ടത്തിന്റെ അടുത്തായി ഫോറസ്റ്റ് ഗാര്‍ഡ് നില്‍പ്പുണ്ടായിരുന്നു.




കുറെ സ്റ്റെപ്പുകള്‍ ഇറങ്ങിയശേഷമാണ് വെള്ളച്ചാട്ടം കാണാന്‍ തുടങ്ങിയത്.


കുറെ പാറകള്‍ ചാടിക്കടന്നുവേണ്ടിയിരുന്നു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍.




സമ്മര്‍ സീസണായിട്ടും വെള്ളച്ചാട്ടത്തിന്റെ ശക്തിക്ക് വലിയ കുറവൊന്നും അനുഭവപ്പെട്ടില്ല.ഏതാണ്ട് 100 ft തൊട്ട് 300 ft വരെ ഉയരത്തില്‍ നിന്നും ഉള്ള വെള്ളച്ചാട്ടം കണ്ണിന്നു കുളിരേകുന്നതായിരുന്നു.


ഞങ്ങള്‍ അവിടെ എത്തിയ സമയത്ത് ഒരു ബസ്സ് നിറയെ ആള്‍ക്കാര്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചും,പടമെടുത്തും,പാട്ടുപാടിയും നില്‍പ്പുണ്ടായിരുന്നു.


ക്രമേണ ആള്‍ക്കാരെല്ലാം ഒഴിഞ്ഞു പോയി ,ഒടുക്കം ഞങ്ങളും വെള്ളച്ചാട്ടവും ,പിന്നെ വല്ലതും സംഭവിച്ചാല്‍ രക്ഷിക്കാനായി ഫോറസ്റ്റ് ഗാര്‍ഡും മാത്രമായി.


ഞാന്‍ പടമെടുപ്പ് അവസാനിപ്പിച്ച് ,കുളിക്കാനുള്ള ഡ്രെസ്സ് മാറി വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് നടന്ന് തുടങ്ങി.പക്ഷേ ,പോകുന്ന വഴി മുഴുവനും നല്ല വഴുതലുള്ളത് കൊണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തല്‍ അത്ര എളുപ്പമായിരുന്നില്ല.


വെള്ളച്ചാട്ടത്തിന്റെ അടിയില്‍ കൊണ്ട് ചെന്ന് തലവെച്ചതും ,തലവലിച്ചതും ഒരുമിച്ചായിരുന്നു.കാരണം ,നല്ല ഉയരത്തില്‍ നിന്നും വരുന്ന വെള്ളം ശരീരത്തില്‍ വീണപ്പോള്‍ നല്ല വേദന അനുഭവപ്പെട്ടു.പക്ഷേ,വെള്ളച്ചാട്ടത്തിന്റെ നേര്‍ത്ത കണികകളേറ്റ് ,വെള്ളത്തില്‍ നില്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു.


ഇരുട്ടുന്നതിന്നു മുമ്പേ തന്നെ കുളി അവസാനിപ്പിച്ച് തിരിച്ച് നടന്ന് തുടങ്ങി.

കൂടെ വന്ന മറ്റുള്ളവര്‍,വെള്ളച്ചാട്ടവും നോക്കി നിന്നതേയുള്ളൂ.നാച്ചുവിനെ ഇടക്ക് വെള്ളത്തിലിറക്കാന്‍ ഒന്നു ശ്രെമിച്ചെങ്കിലും അവന്റെ പേടി അവനെ പിന്നോട്ട് വലിച്ചു.


തിരിച്ചുള്ള വരവില്‍ ,കയറ്റം കുറച്ച് കഠിനമായിരുന്നു.പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ക്ക്.അതുകൊണ്ട് ഇടക്ക് കുറച്ച് സമയം വിശ്രമിക്കാനായി ഇരുന്നു.

വീണ്ടും കുറച്ച് ദൂരം കൂടി നടന്നപ്പോള്‍,കൂടെയുള്ള പൊന്നുവാണ് മരം ചാടി പോകുന്ന രണ്ട് സിംഹവാലന്‍ കുരങ്ങന്മാരെ കണ്ടത്.പക്ഷേ,ഞാന്‍ കേമറ എടുത്ത് വരുമ്പോയേക്കും അവ എങ്ങോ പോയി മറഞ്ഞിരുന്നു.


ഞങ്ങള്‍ കാര്‍ നിര്‍ത്തിയ സ്ഥലത്ത് എത്തിയപ്പോളേക്കും മാതാജി ഞങ്ങളെക്കാത്ത് അടുത്തുള്ള ചായക്കടയില്‍തന്നെ ഇരിപ്പുണ്ടായിരുന്നു.എല്ലാവരും കൂടെ ഉടനെ ചേട്ടന്റെ ചായക്കടയില്‍ക്കയറി ഓരോ ചായകുടിച്ചു.ചായകുടിച്ചുകയിഞ്ഞപ്പോയേക്കും നടത്തത്തിന്റെ ക്ഷീണമൊക്കെ എങ്ങോ പോയി മറഞ്ഞിരുന്നു.


ഒരു നല്ല സ്ഥലം കൂടി കാണാന്‍ പറ്റിയ സന്തോഷത്തില്‍ ,അടുത്ത കടയില്‍ കയറി കുറച്ച് നല്ല ചായപ്പൊടിയും വാങ്ങി ചുരം തിരിച്ച് ഇറങ്ങിത്തുടങ്ങി.

21 comments:

Appu Adyakshari said...

നല്ല വിവരണം, നല്ല ചിത്രങ്ങള്‍. വയനാട് എത്ര സുന്ദരം അല്ലേ !!

Jills' Blog said...
This comment has been removed by the author.
Jills' Blog said...

The fall which is shown in the pic is the firt layer and there are two more layers further down. You can only hear the third one coz it falls to a gorge which is unaccessible.The name Soochipara it is learnt came from a needle shaped rock holding another rock on its top.It stood opposite to the third layer and is now damaged fully by what is believed to be a thunderbolt.
There is another waterfall which could be of interst situated nearby.It I think is called KANTHANPARA and is between Meppady and vaduvanchal.When I visited that falls during 2002 there was a man staying alone very near to the mouth of the falls.Wonder he is stiill there

chithrakaran:ചിത്രകാരന്‍ said...

വയനാടും സൂചിപ്പാറയും കാണിച്ചു തന്നതിന് നന്ദി :)

ഹന്‍ല്ലലത്ത് Hanllalath said...

ഇനി വരുമ്പോ ഒന്നറിയിക്കണേ... :)
നാട്ടില്‍ കാണാം

anushka said...

വെള്ളച്ചാട്ടതിനും ടിക്കറ്റോ?മൂന്നു വര്‍ഷം മുമ്പ് ഞാന്‍ പോയപ്പോള്‍ ടിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല.
നല്ല വിവരണം.നന്ദി.

Areekkodan | അരീക്കോടന്‍ said...

ങേ...ടിക്കറ്റ്‌?കുഞ്ഞായിയെ ആരോ പറ്റിച്ചോ?ഞാന്‍ രണ്ടു തവണ പോയിട്ടും റ്റിക്കറ്റ്‌ എടുത്തില്ലല്ലോ?പിന്നെ ഇനി പോകുന്നവര്‍ ശ്രദ്ധിക്കുക.സെപ്റ്റെംബര്‍-ഒക്റ്റോബര്‍ സീസണില്‍ പോയാല്‍ നല്ല വെള്ളച്ചാട്ടം കാണാം.കൂടാതെ പോകുന്ന വഴിയിലെ എസ്റ്റേറ്റിന്‌ അപ്പുറത്തെ മലകളിലെല്ലാം സൂര്യകാന്തി വിരിഞ്ഞ്‌ സ്വര്‍ണ്ണ നിറമായി നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയും കൂടി ആസ്വദിക്കാം.

കുഞ്ഞായി | kunjai said...

സൂചിപ്പാറ വാട്ടര്‍ഫാള്‍സ് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.
ഹന്‍ല്ലല്ലത്തേ ,ഇനി വരുമ്പോ മുന്‍‌കൂട്ടി അറിയിക്കാം.
ടിക്കറ്റ് ഒരുപക്ഷേ ഈ അടുത്തെങ്ങാനും നടപ്പിലാക്കിയതാവാം.അവിടെ ഇപ്പോള്‍ ടിക്കറ്റ് കൊടുക്കാന്‍ വലിയ ഒരു കൌണ്ടര്‍ ഉണ്ട്.വണ്ടി നമ്പറും മറ്റ് പേര്‍സണല്‍ ഡിറ്റെയില്‍‌സും ഡ്രൈവറുടെ പേരും കൊടുത്താല്‍ മാത്രമേ ടിക്കറ്റ് തരത്തുള്ളൂ.
ടിക്കറ്റിന്റെ ഏറ്റവും വലിയ തമാശയായിട്ടെനിക്ക് തോന്നിയത് ,നാട്ടുകാരുടെ അടുത്ത് നിന്നും 20 രൂപ വാങ്ങിക്കുമ്പോ‍ ,വിദേശികള്‍ക്ക് 40 രൂപയാണ്.അവിടെ എല്ലാ വിവരവും അടങ്ങുന്ന ഒരു ബോര്‍ഡ് തന്നെ ഉണ്ട്.ബോര്‍ഡിന്റെ പടം ഞാന്‍ ഇവിടെ കൊടുക്കാതിരുന്നതാണ്.

sojan p r said...

നല്ല വിവരണം ..നല്ല ചിത്രങ്ങല്‍ .ഒരിക്കല്‍ പൊകണം.

പിന്നെ ഈ കയല് എന്താണു സാധനം ..മുള അണൊ?

കുഞ്ഞായി | kunjai said...

നന്ദി സോജന്‍
കായല്‍ എന്നുവെച്ചാ ഇല്ലികണകളോട് കൂടിയ മുളയാണ് ,എന്റെ അറിവില്‍ ,മുള തന്നെ പലതരത്തിലുണ്ട്.

Suraj P Mohan said...

കായല്‍ എന്ന് വെച്ചാ ഈ വേമ്പനാട്ടു കായല്‍ അതൊക്കെ അല്ലേ???
ചിത്രത്തെ ക്ലിക്ക് ചെയ്‌താല്‍ വലുതാകുന്നില്ല!!!!

കുഞ്ഞായി | kunjai said...

സുരാജ്:മുളക്ക് കോഴിക്കോട് ഭാഗത്തേക്ക് കായല്‍ എന്നൊണ് പറയാറ്.മുള്ളില്ലാത്തതിനെ മുള എന്നും പറയും.ഫോട്ടോ വലുതാക്കാന്‍ പറ്റുന്നില്ല,ക്ഷമി..
കമന്റിന് നന്ദി...

Anil cheleri kumaran said...

നല്ല വിവരണം ..
മനോഹരമായ ചിത്രങ്ങൾ.

കുഞ്ഞായി | kunjai said...

കുമാരേട്ടാ:കമന്റിന് നന്ദി

കരീം മാഷ്‌ said...

"സെപ്റ്റെംബര്‍-ഒക്റ്റോബര്‍ സീസണില്‍ പോയാല്‍ നല്ല വെള്ളച്ചാട്ടം കാണാം.കൂടാതെ പോകുന്ന വഴിയിലെ എസ്റ്റേറ്റിന്‌ അപ്പുറത്തെ മലകളിലെല്ലാം സൂര്യകാന്തി വിരിഞ്ഞ്‌ സ്വര്‍ണ്ണ നിറമായി നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയും കൂടി ആസ്വദിക്കാം".
മനോഹരമായ ചിത്രങ്ങൾ.
കുഞ്ഞായി
നന്ദി :)

Sabu Kottotty said...

നന്നായി, ഒന്നു പോയിവന്ന പ്രതീതി...

കുഞ്ഞായി | kunjai said...

കൊട്ടോടിക്കാരന്‍:കമന്റിന് നന്ദി

വയനാടന്‍ said...

മനോഹരമായ ചിത്രങ്ങൾ. അഭിനന്ദനങ്ങൾ; ഞങ്ങൾ വയനാട്ടുകാരുടെ പേരിൽ

കുഞ്ഞായി | kunjai said...

വയനാടന് :വയനാട്ടുകാരുടെ അഭിനന്ദനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു..
കമന്റിന് നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"സ്വന്തം അടുപ്പില്‍ തീയെരിയെ അന്യന്റെ വീട്ടില്‍ കനലിനു പോണോ" എന്നൊരു ചൊല്ലുണ്ട്.സത്യത്തില്‍ നമ്മുടെ ചുറ്റും എന്തൊക്കെ ഉണ്ട് കാണാന്‍!! എന്റെ സ്വദേശമായ പുരതൂരില്‍ നിന്നും തിരൂര്‍ തലക്കടതൂരിലേക്ക് പുഴ വഴി ഒരു യാത്ര തരപ്പെട്ടത് ഈയടുത്ത കാലത്ത്‌!! എന്തൊരു അവിസ്മരണീയമായ യാത്ര!സ്വന്തം നാട്ടില്‍ തന്നെ നാം അറിയാതെ കിടക്കുന്ന എത്ര സ്ഥലങ്ങള്‍ ഉണ്ടാവും? സായിപ്പന്മാര്‍ക്ക് അത് വിലയുണ്ടാവും നമുക്കാണേല്‍ 'പുല്ലുവില'

താങ്കളെ ഞാന്‍ follow ചെയ്തിട്ടുണ്ട്. എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു അഭിപ്രായം അറിയിച്ചാല്‍ ഉപകാരം.ഒരു പാലമിട്ടാല്‍ oneway ആകരുതല്ലോ എന്നോര്തിട്ടാ...

Anonymous said...

prozyo mpxchs beats by dre car audio cheap beats by dre cheap new beats by dre fngwevjf coach outlet boston coach factory coach handbags green hxbvitd flldzgh uqozp Blogger: സഞ്ചാരി - Post a Comment olwnaut christian louboutin shoes at nordstrom christian louboutin outlet christian louboutin outlet nyc wvkhaloe アグ ブーツ アグ 激安 ugg 本物 zgufbyrv