Dec 18, 2010

ലെണ്ടന്‍ ഡ്രീംസ്

ഒരു ദിവസം വൈകീട്ട് ഞങ്ങള്‍ റെഡ്ഡിങ്ങില്‍ നിന്നും ട്രെയ്ന്‍ വഴി വെസ്റ്റ്മിനിസ്റ്റര്‍ അബ്ബേയില്‍ വന്നിറങ്ങി.

ലെണ്ടന്‍ ഐ എന്ന ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലും അതുപോലെ ലെണ്ടനിലെ പ്രസിദ്ധമായ ബിഗ് ബെന്‍ എന്ന മണിഗോപുരം ,വെസ്റ്റ്മിനിസ്റ്റര്‍ പാലസ് ,ബക്കിംഹാം പാലസ് - അങ്ങനെ ഒട്ടനവധി ടൂറിസ്റ്റ് സ്പോട്ടുകള്‍ വെസ്റ്റ്മിനിസ്റ്റെര്‍ സിറ്റിയിലുണ്ടായിരുന്നു.ഞങ്ങള്‍ ആദ്യം പോയത് ലെണ്ടന്‍ ഐയില്‍ കയറാന്‍ വേണ്ടിയായിരുന്നു.തേംസ് നദിയുടെ തെക്കേകരയില്‍‍ 135 മീറ്റര്‍ ഉയരത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ലെണ്ടന്‍ ഐയിലെ വെളിച്ചം തേംസ് നദിയില്‍ വര്‍ണ്ണ ചിത്രം വിരിയിക്കുന്നുണ്ടായിരുന്നു.

ടിക്കറ്റെടുത്ത് ലെണ്ടന്‍ ഐയുടെ റ്റൂബുകളൊന്നില്‍ ഞങ്ങളും കയറി.ആളുകള്‍ കയറുന്നതിനനുസരിച്ച് അതിന്റെ വീല്‍ കറങ്ങുന്നുണ്ടായിരുന്നു.കറങ്ങി കറങ്ങി അങ്ങ് മുകളിലെത്തിയപ്പോള്‍ ലെണ്ടന്‍ സിറ്റി മുഴുവനായും കാണാന്‍ പറ്റുന്ന ഒരു മനോഹര ദൃശ്യം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞ് വന്നു.
ലെണ്ടന്‍ ഐയില്‍ നിന്നിറങ്ങി ഞങ്ങള്‍ നേരെ ബിഗ് ബെന്‍ കാണാന്‍ വേണ്ടി പോയി.വെസ്റ്റ് മിനിസ്റ്റര്‍ പാലസിനോട് (ഇപ്പോള്‍ ഹൌസസ് ഓഫ് പര്‍ലമെന്റ് എന്നറിയപ്പെടുന്നു) ചേര്‍ന്ന് നില്‍ക്കുന്ന ബിഗ് ബെന്‍ ഒരു ഒരു ലാന്റ് മാര്‍ക്ക് എന്നതിലുപരി ഈ അടുത്ത കാലത്ത് വരെ ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറുകൂടിയായിരുന്നു.(ഈയിടെ സൌദിയിലെ മക്കായില്‍ പണികഴിപ്പിച്ച ക്ലോക്ക് ടവര്‍ ഇവനെ പിന്നിലാക്കി).കാലങ്ങളായി വെസ്റ്റ്മിനിസ്റ്റര്‍ നിവാസികളുടെ രാവും പകലും വിളിച്ചറിയുച്ചുകൊണ്ടിരിക്കുന ഗോപുരമണിയും താണ്ടി ഞങ്ങള്‍ നടന്നു.


ഇവിടെ ഭിക്ഷാടനം നമ്മുടെ നാട്ടിലെപോലെ അധികമില്ലെങ്കിലും, അങ്ങിങ്ങായി കാണാമായിരുന്നു.അവര്‍ക്കുമൊരു പ്രത്യേകതയുണ്ട്,വെറുതെ നമ്മുടെ അടുത്ത് വന്ന് അവര്‍ യാചിക്കില്ല പകരം അവരേതെങ്കിലുമൊരു മ്യൂസിക്കല്‍ ഉപകരണം വായിച്ചുകൊണ്ട് തെരുവോരത്തായി സ്ഥാനമുറപ്പിക്കും ,അവരെ കടന്നുപോകുന്നവര്‍ ചില്ലറ പൈസ അവര്‍ക്കിട്ടുകൊടുക്കും,യാചിക്കുന്ന സ്വഭാവം എവിടെയും കാണാന്‍ കഴിയില്ല.

നേരം വൈകിയതോടെ ഞങ്ങള്‍ അടുത്തുള്ള റെസ്റ്റോറന്റില്‍കയറി .രാത്രി ഭക്ഷണത്തിനുശേഷം ഞങ്ങള്‍ റെഡ്ഡിങ്ങിലേക്ക് തിരിച്ച് ട്രെയ്ന്‍ കയറി.ഇവിടെ ട്രെയ്നുകളില്‍ കൂടുതലും അണ്ടര്‍ഗ്രൌണ്ട് റ്റ്യൂബുകളാണ്.
ടിക്കറ്റ് കൌണ്ടറില്‍ ചെന്ന് ടിക്കറ്റെടുത്ത ശേഷം എസ്കലേറ്റര്‍ വഴി രണ്ട് നില താഴേക്ക് ഇറങ്ങി വേണ്ടിയിരുന്നു റ്റ്യൂബില്‍ കയറാന്‍.റ്റ്യൂബിന്റെ അകത്ത് കയറിയാല്‍ ഒരു ഫ്ലൈറ്റിലെന്ന പോലെ മനോഹരമായ ക്രമീകരണങ്ങളായിരുന്നു.രാത്രി വൈകി റൂമിലെത്തി യാത്രാ ക്ഷീണത്തില്‍ ഉറങ്ങിയതറിഞ്ഞതേ ഇല്ല.ഒരു നാടിന്റെ ഭംഗി അറിയണമെങ്കില്‍ അവിടുത്തെ നാട്ടിന്‍പുറങ്ങളില്‍ ചെല്ലണം.
അടുത്ത ഒഴിവ് ദിവസം രാവിലെ ഞങ്ങള്‍ ക്രാന്‍ലി എന്ന കണ്ട്രി സൈഡില്‍ (ഇവിടുത്തെ നാട്ടിന്‍പുറം)കറങ്ങാന്‍ പോയി.പോകുന്ന വഴിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഉച്ചത്തേക്കുള്ള സാന്റ്വിച്ചും ജൂസുമൊക്കെ വാങ്ങിച്ചു.ഒരു ബസ്സില്‍ കയറി ഞങ്ങള്‍ ക്രാന്‍ലിയിലെത്തി.ശാന്തസുന്തരമായ റോഡുകള്‍നമ്മുടെ നാട്ടിലെ മള്‍ബറി പോലുള്ള ഒരുതരം പഴങ്ങള്‍നമ്മുടെ പൂന്തോട്ടങ്ങളില്‍ കാണുന്ന പൂവുകളേക്കാള്‍ മനോഹരമായിരുന്നു ചില കാട്ടു പൂവുകള്‍
എങ്ങും പച്ച പുതച്ച പുല്‍ത്തകിടുകളും ചെടികളും കൊച്ച് കൊച്ച് കാടുകളും...എല്ലാം താണ്ടി ഞങ്ങള്‍ നടന്നു.പോകുന്ന വഴിയില്‍ കുറെ ചെമ്മരിയാടുകള്‍ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു.ഇവിടുത്തെ നാട്ടിന്‍പുറങ്ങളിലെ ശാന്തമായ അന്തരീക്ഷം,വൃത്തിയായി സൂക്ഷിച്ച ചുറ്റുപാടുകള്‍ എല്ലാം വാക്കുകളാല്‍ വിവരിക്കുക അസാധ്യം തന്നെ.

അങ്ങിങ്ങായി പണക്കാരുടെ ബംഗ്ലാവുകളും ഉണ്ടായിരുന്നു,അതില്‍ കൂടുതലും പട്ടണത്തില്‍ വസിക്കുന്നവരുടെ ഒഴിവുകാലവസതികളായിരുന്നു.

വൈകുന്നേരം വരെ ക്രാന്‍ലിയില്‍ ചുറ്റിനടന്ന ഞങ്ങള്‍ പിന്നീട് പോയത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഗില്‍ഫോര്‍ഡ് കാസല്‍(കോട്ട) കാണാന്‍ വേണ്ടിയായിരുന്നു.ഞങ്ങള്‍ ചെന്നപ്പോഴേക്കും പക്ഷേ കാസല്‍ അടച്ചിരുന്നു,അതുകൊണ്ട് പുറത്ത് നിന്നും ഒരു ചിത്രമെടുത്ത് ഞങ്ങള്‍ തിരിച്ചു നടന്നു,മനുഷ്യന്റെ കരങ്ങളാല്‍ വൃണപ്പെടാത്ത പ്രകൃതിയിലൂടെയുള്ള ഒരുപിടി നല്ല ഓര്‍മ്മകളുമായി.

(ഫൈസല്‍, സുനീഷ്(എന്റെ കോളേജ് മേറ്റ്,ഇപ്പോള്‍ ലെണ്ടനില്‍ ജോലി ചെയ്യുന്നു ),ഞാന്‍,പിന്നെ ഇമ്രാന്‍(ലെണ്ടനില്‍ ജോലിചെയ്യുന്നു)‍തുടരും...

16 comments:

jazmikkutty said...

nalla vivaranam...photosum valare nannaaayittund..

കുഞ്ഞായി said...

jazmikkutty:ആദ്യത്തെ കമന്റിന് നന്ദി.

ലെണ്ടന്‍ യാത്രകള്‍ എന്ന പോസ്റ്റ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവെച്ചതാണ്,ഒരു വലിയ ഇടവേളക്കുശേഷം ബാക്കി എഴുതുകയാണ് ,എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.............

മാണിക്യം said...

നല്ല പോസ്റ്റ്... ചിത്രങ്ങള്‍ മനോഹരം!!

mini//മിനി said...

ഇനി ഇടയ്ക്കിടെ ലെണ്ടനിൽ വെച്ച് കാണുമെന്ന് പ്രതീക്ഷിക്കുന്നു.

മേഘമല്‍ഹാര്‍(സുധീര്‍) said...

ഉഗ്രന്‍ കാഴ്ചകള്‍. എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ .

ശ്രീ said...

തിരിച്ചു വരവ് ഗംഭീരമായി, മാഷേ.

ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍!

വേദ വ്യാസന്‍ said...

നല്ല കുറേ ചിത്രങ്ങളും വിവരണവും :)


ലണ്ടന്‍ ഐ യില്‍ നിന്നും ലണ്ടന്‍ നഗരത്തിന്റെ ചിത്രം എടുക്കാന്‍ പറ്റില്ലേ ??

പാട്രിക് പരശുവയ്ക്കല്‍ said...

നാട്ടിന്‍പുറം പരിചയപ്പെടുത്തിയതിനു നന്ദി.....

അഭി said...

നന്നായി മാഷെ ഈ വിവരണം
ക്രിസ്ത്മസ് പുതുവത്സരാശംസകള്‍

കുഞ്ഞായി said...

മാണിക്യം:കമന്റിന് നന്ദി
മിനി:ഞങ്ങള്‍ പത്ത് ദിവസം കഴിഞ്ഞ് തിരിച്ച് പോന്നു,കമന്റിന് നന്ദി
മേഘമല്‍ഹാര്‍:സന്ദര്‍ശിക്കാം..കമന്റിന് നന്ദി
ശ്രീ:കുറെ നാളിനുശേഷമുള്ള പോസ്റ്റായിട്ടും ഇതുവഴി വരാനും കമന്റ് എഴുതാനുമുള്ള മനസ്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

വേദവ്യാസന്‍:ചുറ്റിലും ഇരുട്ടായത്കൊണ്ട് ലെണ്ടന്‍ ഐയുടെ മുകളില്‍ നിന്നും നല്ല ചിത്രങ്ങളൊന്നും കിട്ടിയില്ല.കമന്റിന് നന്ദി

പാട്രിക് പരശുവയ്ക്കല്:കമന്റിന് നന്ദി

അഭി:കമന്റിന് നന്ദി

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍!!!

Typist | എഴുത്തുകാരി said...

അവിടത്തെ നാട്ടിൻപുറത്തെ റോഡ് കണ്ടാൽ നമ്മുടെ നാട്ടിലേതുപോലെത്തന്നെയുണ്ടല്ലേ?

കുഞ്ഞായി said...

എഴുത്തുകാരി:തീര്‍ച്ചയായിട്ടും,റോഡുകള്‍ ഏതാണ്ട് നമ്മുടെ നാട്ടിലേതുപോലെതന്നെയുണ്ട്(ഇതേ സായിപ്പ് തന്നെ പണ്ട് ഡിസൈന്‍ ചെയ്തതല്ലേ അതും)..

കുറെ നാളിനുശേഷം വീണ്ടും കണ്ടതില്‍ സന്തോഷം

laya said...

hi nice post...loved the simple description and language....keep up the good work...love to see more works from you......

നിരക്ഷരൻ said...

മൾബെറി പോലുള്ള പഴം ബ്‌ളാക്ക്ബെറിയാണോ ? :)

ഇതൊക്കെ വായിച്ചപ്പോൾ എനിക്ക് ശരിക്കും മിസ്സാകുന്നു ഇംഗ്‌ളണ്ട് ജീവിതം. കുറേ നാൾ അവിടെ കഴിഞ്ഞെങ്കിലും ലണ്ടൻ ഐയിൽ കയറിയിട്ടില്ല. വേറേയും കുറേയധികം സംഭവങ്ങൾ മിസ്സായിട്ടുണ്ട്. ഇനിയൊരിക്കൽ ഒരു സഞ്ചാരിയായിട്ട് പോകണം എന്നാഗ്രഹിക്കുന്നു.

കുഞ്ഞായി said...

ലയ:സ്വാഗതം...
പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

നിരക്ഷരന്‍ :തന്നെ തന്നെ ബ്ലാക്ബെറി തന്നെ.
ഇംഗ്ലണ്ട് ജീവിതം ശെരിക്കും മിസ്സ് ചെയ്യുന്നല്ലേ...എനിക്ക് മനസ്സിലാക്കാം..
കമന്റിന് നന്ദി

CLS said...

aashamsakal