May 17, 2009

പാറപ്പള്ളി ബീച്ചിലേക്കൊരു യാത്ര


കേരളത്തിലെ ബീച്ചുകളില്‍ സുന്ദരി ആരെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ , നിസ്സംശയം ഞാന്‍ പറയും ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരി (കോഴിക്കോട്) കൊയിലാണ്ടി കൊല്ലത്തുള്ള പാറേപ്പള്ളി ബീച്ചാണെന്ന്.

ബ്രെദര്‍-ഇന്‍-ലോ സലാം മാഷാണ് പാറേപ്പള്ളി ബീച്ചിനെക്കുറിച്ച് പറഞ്ഞ് തന്നത്.എങ്കീ പോയിക്കളയാം എന്നും പറഞ്ഞ് കുടുംബസാമേതം ഇറങ്ങുമ്പോള്‍ ഏതോ ഉണക്ക ബീച്ചായിരിക്കും എന്നാണ് ഞാന്‍ ശെരിക്കും കരുതിയത്.


കൊല്ലത്ത് അങ്ങാടിയില്‍ വണ്ടി നിര്‍ത്തി വഴിചോദിച്ചു മനസ്സിലാക്കിയാണ് പോക്കറ്റ് റോഡിലൂടെ യാത്ര തിരിച്ചത്.പാറേപ്പള്ളി മഖാമിന്റെ അടുത്താണെന്ന അറിവേ മാഷിനുണ്ടായിരുന്നുള്ളൂ.അതുകൊണ്ട് തന്നെ മഖാമിന്റെ അടുത്ത് വണ്ടി നിര്‍ത്തി മഖാമിന്റെ അകത്തുകൂടെ കറങ്ങിയാണ് ബീച്ചിലെത്തിയത്.ബീച്ചിലെത്തികയിഞ്ഞപ്പോളാണ് ഞങ്ങള്‍ ആവശ്യമില്ലാതെ ഒരുപാട് ചുറ്റിയത് മനസ്സിലായത്.


കടലിനെ അടുത്ത് കണ്ടപ്പോ തന്നെ ആവശ്യമില്ലാതെ കറങ്ങിയതിന്റെ വിശമമൊക്കെ കെട്ടടങ്ങി.


ഒറ്റയും,കൂട്ടമായും,ചെറുതും വലുതുമായ ഉരുളന്‍ പാറകളുടെ ഇടയിലായി അതിമനോഹരമായൊരു ബീച്ച് , സാധാരണയായി നാട്ടില്‍ കാണുന്ന ബീച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു,കൂടാതെ ബീച്ച് പൊതുവെ നീറ്റായിട്ടാണ് കാണപ്പെട്ടത്.
ബീച്ചില്‍ നിന്നും നോക്കിയാല്‍ കാണുന്ന പച്ചപുതച്ച് നില്‍ക്കുന്നതാണ് പാറപ്പള്ളി മഖാം.


മുകളില്‍ കാണുന്ന ചെറിയ കെട്ടിടമാണ് ഔലിയാ പള്ളി. അതിന്നടുത്തായി കാണുന്ന കിണറിലെ വെള്ളം ഒട്ടും തന്നെ ഉപ്പുരസമില്ലാത്തതാണത്രെ.അതുകൊണ്ടാണെന്ന് തോന്നുന്നു , ഇവിടെ ഉള്ളവര്‍ ഈ കിണറിലെ വെള്ളത്തിനെ പരിശുദ്ധമായി കരുതിപോരുന്നു.



വീണ്ടും ഇതുവഴി വരണമെന്ന് മനസ്സിലുറപ്പിച്ച് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്തനയേ ഉണ്ടായിരുന്നുള്ളൂ ,ഈ ബീച്ചിനെ എന്നും ഇതുപോലെ സുന്ദരിയായി തന്നെ കാണാന്‍ പറ്റട്ടെ എന്ന്.

9 comments:

നരിക്കുന്നൻ said...

ഒരിക്കലീ ബീച്ചിൽ എന്റെ കാലുകൾ പതിയുമ്പോൾ ഈ പോസ്റ്റിനെ ഞാനോർക്കും.

ഇനി വൃത്തിഹീനമാകുന്നതിന് മുമ്പോ പോകണം ഒരിക്കൽ.

നിരക്ഷരൻ said...

ശരിക്കും വൃത്തിയുള്ള ബീച്ച് തന്നെ. ഒരിക്കല്‍ പോകണം.

മഖാം എന്ന് പറഞ്ഞാലെന്താ ?

പാവപ്പെട്ടവൻ said...

പരിചയ പെടുത്തലിനു നന്ദി
മനോഹരം

പി.സി. പ്രദീപ്‌ said...

പാറപ്പള്ളി ബീച്ച് പരിചയപ്പെടുത്തി തന്നതിന് നന്ദി.

Navas Padoor said...

ഈ പാറപ്പള്ളീ തന്നെയാണോ “മാഗ്നിഫയർ” എഴുതുന്ന പന്തലായിനിയിലെ പാറപ്പള്ളിക്കുന്ന്?
ബീച്ച് പരിചയപ്പെടുത്തിയതിന് നന്ദി!

ഹന്‍ല്ലലത്ത് Hanllalath said...

അവിടെ പരുന്തുകളെ ഒരുപാടു കണ്ടിരുന്നു...
ഞാനൊരിക്കല്‍ പോയപ്പോള്‍...
ഇനി പോകുമ്പൊള്‍ ഒരു പോസ്റ്റ്‌ ബൂലോകത്തിനായി...:)

നിരക്ഷരന്‍,
നമ്മുടെ നാട്ടില്‍ ദര്‍ഗ്ഗയെ മഖാം എന്നാണു പറയുക :)

കുഞ്ഞായി | kunjai said...

നരിക്കുന്നന്‍:ഇതുവഴി വന്നതിനും കമന്റിയതിനും
നിരന്‍:ഹന്‍ല്ലല്ലത്ത് പറഞ്ഞത് തന്നെ സംഗതി.കമന്റിന് നന്ദി
പാവപ്പെട്ടവന്‍:നന്ദി
പി.സി പ്രദീപ്:നന്ദി
നവാസ് പടൂര്‍:പന്തലായനി എന്നുവെച്ചാല്‍ കൊല്ലത്തിന്റെ പഴയ പേരാണ്,ഈ സ്ഥലം തന്നെയാവണം പന്തലായനിക്കുന്നുകൊണ്ട് ഉദ്ദേശിച്ചത്.കമന്റിനു നന്ദി
ഹന്‍ല്ലല്ലത്ത്:നന്ദി,കമന്റിനും പിന്നെ നിരക്ഷരന്റെ സംശയം തീര്‍ത്തുകൊടുത്തതിന്നും

rashipookkad said...

ഞാന്‍ കുഞായിയൊടു പൂര്‍ണ്ണമായും യോജിക്കുന്നു, അധിമനോഹരമഅണു ഈ ബീച്ച്.... പിന്നെ പ്ന്തലായനി എന്നു പറഞാല്‍ കൊയിലാണ്ടി യുടെ പഴയ പേരാനണ്‍, കൊല്ലവും അതിന്റ്റെ ഭാഗമായിട്ടാന്ണ്‍ അറിയപ്പെട്ടത്.
ഇവിടെ വളരെ പ്രസിധ മായ മറ്റ്റ്രു സങതി കൂടെ ഉന്‍ട് ഒരുപക്ഷെ കുഞായി വിട്ടുപഓയതാകാം ആദം നബിയുടെത് എന്നു പ്രസിധ്ധമായ ഒരു കാല്പാടും അവിടെ പാറക്ക് മുകളില്‍ പ്രത്യേകമായി ഉണ്ട്

കുഞ്ഞായി | kunjai said...

റാഷിപൂക്കാട്:ആദം നബിയുടെ കാല്‍പ്പാട് അവിടെ ഉള്ളതായി കേട്ടിരുന്നു ,പോയി കാണാന്‍ പറ്റിയില്ല.
കമന്റിന് നന്ദി.