Jul 19, 2009

യെമനിന്റെ പൌരാണികതയിലൂടെ

യെമനിലേക്കാണ് അടുത്ത യാത്ര എന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു.പല വട്ടം യെമനില്‍ ജോലി സംബന്ധമാ‍യി പോയെങ്കിലും സമയക്കുറവ് മൂലം കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ പറ്റിയിരുന്നില്ല.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിര്‍മ്മിക്കപ്പെട്ടതും ,ഇന്നും കാര്യമായ കേട്പാടൊന്നും കൂടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന
പുരാതന സനാ നഗരവും ,ബൈബിളിലും ഖുര്‍‌ആനിലും ചരിത്രമെഴുതപ്പെട്ട ബില്‍ക്കീസ് രാഞ്ജിയുടെ സിംഹാസനം -ഇവ ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയങ്ങളില്‍ കാണണമെന്ന തീരുമാനവുമായി ഉച്ചതിരിഞ്ഞ് ഞാന്‍ ഗെള്‍ഫ് എയറിന്റെ വിമാനത്തില്‍ സനായില്‍ ഇറങ്ങി.

എന്നെ സ്വീകരിക്കാന്‍ കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും കമ്പനിയുടെ ഡ്രൈവറുമായ അബ്ദുള്‍ ഖയ്യൂമും,കൂടെ അദ്ദേഹത്തിന്നൊരു കൂട്ടിനെന്നോണം കമ്പനിയുടെ അവിടുത്തെ മാര്‍ക്കറ്റിങ്ങ് മാനേജരായ കൊല്ലക്കാരന്‍ വിനോദും ഉണ്ടായിരുന്നു,വിനോദിനെ ഞാന്‍ ആദ്യമായി പരിജയപ്പെടുന്നതും അവിടെ വെച്ച് തന്നെ.

20 മിനിറ്റുനേരത്തെ ഡ്രൈവിങ്ങ് ഞങ്ങളെ കമ്പനിയുടെ മുജാഹിദ് സ്ട്രീറ്റിലുള്ള ഗസ്റ്റ് ഹൌസിലെത്തിച്ചു.



എന്നും അടഞ്ഞുകിടക്കുന്ന ആ കൂറ്റന്‍ ഗെയ്റ്റ് കടന്ന് ഞങ്ങള്‍ അകത്ത് കടന്നു.സുരക്ഷാ ഭീഷണിയുള്ള സ്ഥലമായത് കൊണ്ടാണ് ഗെയ്റ്റ് എപ്പോഴും അടഞ്ഞ് കിടക്കുന്നത്.സൂഷ്മ പരിശോധനക്ക് ശേഷമേ ഗെയ്റ്റിലെ കാവല്‍ക്കാരന്‍ ഗെയ്റ്റ് തുറക്കുകയുള്ളൂ. ഇവിടെ ,നോര്‍ത്ത് യെമനും സൌത്ത് യെമനും തമ്മില്‍ ചേരിതിരിഞ്ഞുള്ള യുദ്ധം അവസാനിച്ചെങ്കിലും ഇന്നും ഭീതിയോടെയാണ് ഓരോ സനാ വാസികളും ഉറങ്ങുന്നതും ,ഉണരുന്നതും.അരയില്‍ എപ്പോയും കാണുന്ന വലിയ കത്തി ഏതൊരു യെമനിയുടേയും ഉള്ളിലെ പേടി വെളിപ്പെടുത്തുന്നതായി എനിക്ക് തോന്നി.സനായില്‍ ഇപ്പോള്‍ AK 47 പോലുള്ള തോക്കുകള്‍ ജനങ്ങള്‍ കൊണ്ട് നടക്കുന്നത് നിരോധിച്ചെങ്കിലും സിറ്റി ഒഴിച്ചുള്ള മറ്റ് സ്ഥലങ്ങളില്‍ ജനങ്ങള്‍ തോക്ക് കൊണ്ട് നടക്കുന്നത് ഇപ്പോഴും പതിവ് കാഴ്ച്ച തന്നെ. മിക്കവാറും എല്ലാ വീടുകളും,ഫ്ലാറ്റുകളും ഇതുപോലെ വലിയ കണ്‍‌മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടതായിരുന്നു.

കുറച്ച് നേരത്തെ വിശ്രമത്തിന്നും നാട്ട് വിശേഷങ്ങള്‍ പങ്കുവെക്കലിനും ശേഷം ഞാനും വിനോദും കൂടെ പുരാതന സനാ നഗരം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടു,കാല്‍നടയായി.ഏകദേശം ഒന്നര കി.മി ദൂരമുള്ള പുരാതന സനാ നഗരത്തിലേക്ക് ഇളം കുളിര്‍ക്കാറ്റേറ്റ് നടക്കാന്‍ നല്ല സുഖം തോന്നി.ഇവിടെ കാലാവസ്ഥ പൊതുവെ ഇളം തണുപ്പുള്ളതാണ്.ഡിസംബര്‍-ഫെബ്രുവരി കാലയളവില്‍ പക്ഷേ കൊടും തണുപ്പാണ്.

നകൂം,അയ്‌ബാന്‍ എന്നീ രണ്ട് മലകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഹില്‍‌സ്റ്റേഷനാണ് സനാ പട്ടണം.സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സനാ യെമനിലെ ഏറ്റവും വലിയ നഗരവും,യെമനിന്റെ തലസ്ഥാനവും മാത്രമല്ല,ലോകത്തെ അതിപുരാതന ഇസ്ലാമിക പട്ടണം എന്ന നിലയില്‍ കീര്‍ത്തികേട്ടതുമാണ്.


പുരാതന സനാ നഗരത്തിലേക്കുള്ള യാത്രാ മധ്യേ കണ്ട ഒരു പള്ളി എന്റെ ശ്രെദ്ധ ആകര്‍‌ഷിച്ചു.
വാനോളം ഉയര്‍ന്ന് നില്‍ക്കുന്ന അതിന്റെ മിനാരം കാണാന്‍ മനോഹരമായിരുന്നു.അമ്പതിലേറെ മുസ്ലീം പള്ളികളുണ്ട് സനാ നഗരത്തില്‍.അതില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് പണികഴിപ്പിച്ച ഗ്രേറ്റ് മോസ്ക്കും ഉള്‍പ്പെടുന്നു.

ഒരു ഭാഗത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മലയും അതിന്ന് താഴെ നിരന്ന് നില്‍ക്കുന്ന് വലിയ കെട്ടിടങ്ങളും കണ്ട് കൊണ്ട് ഞങ്ങള്‍ നടത്തം തുടര്‍ന്നു.



യാചകരും,പിടിച്ചുപറിക്കാരും ഇന്നേറെയുള്ള നഗരമാണ് സനാ.വഴിയരികില്‍ യാചകരായ സ്ത്രീകളും ,കുഞ്ഞുങ്ങളും ഒരു പതിവ് കാഴ്ചയായിരുന്നു.
ഏകദേശം 20 മിനിറ്റുകൊണ്ട് ഞങ്ങള്‍ പുരാതന സനാ നഗരത്തില്‍ എത്തിയിരുന്നു.


സനാ നഗരം പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. ‘ഷെമി’ന്റെ നഗരം എന്ന പേരിലാണ് പണ്ട് കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്.പ്രവാചകന്‍ നൂഹിന്റെ(ബൈബിളില്‍ നോഹ) മകന്‍ ‘ഷെ‌മ്’ ആണ് ഈ പട്ടണം പടുത്തുയര്‍ത്തിയത് എന്ന് ഇവിടുത്ത് കാര്‍ വിശ്വസിച്ച് പോരുന്നു.

അസല്‍ എന്ന പേരിലും ഈ പട്ടണം അറിയപ്പെട്ടിരുന്നു.എന്നിരുന്നാലും ‘സംരക്ഷിക്കപ്പെട്ടത്‘ എന്ന അറബി പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്ന ‘സനാ’ എന്ന പേര് തന്നെയാണ് ഈ സ്ഥലത്തിന്ന് യോജിച്ചതെന്ന് എനിക്ക് തോന്നി.



കാരണം, വലിയ മതിലുകളാല്‍ ചുറ്റപ്പെട്ട രീതിയില്‍ ആയിരുന്നു പുരാതന സനാ നഗരം.അകത്തേക്ക് പ്രവേശിക്കാന്‍ പല ഭാഗത്തായി പണി കഴിപ്പിച്ച എട്ട് വാതിലുകളിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.



യെമനിന്റെ വാതില്‍ എന്ന അറബിപ്പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്ന ‘ബാബുല്‍ യെമന്‍’ എന്ന പ്രസിദ്ധമായ പുരാതന സനായുടെ കവാടങ്ങളിലൊന്നാണിത്.ഈ ഗെയ്റ്റിന് 700 വര്‍‌ഷത്തിലേറേ പഴക്കമുണ്ട്.


2500 കൊല്ലങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.പുരാതന സനാ പട്ടണത്തില്‍ നോക്കെത്താ ദൂരത്തോളം ഒരേമാതൃകയില്‍ പണികഴിപ്പിച്ച ഈ കെട്ടിടങ്ങളത്രയും 400 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.അത് കൊണ്ട് തന്നെ ,1986 ല്‍ UNESCO ഈ നഗരത്തെ ‘വേള്‍ഡ് ഹെരിറ്റേജ് സിറ്റി’ ആയി പ്രഖ്യാപിച്ച്,സംരക്ഷിക്കപ്പെടേണ്ട നഗരങ്ങളുടെ പട്ടികയില്‍ ചേര്‍ത്തത്.

നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച ഓരോ നിര്‍മ്മിതിയും,ശില്‍പ്പ ചാരുതയാല്‍ ശ്രദ്ധേയമായിരുന്നു.



നടന്ന് നടന്ന് ഞാ‍ന്‍ നൂറ്റാണ്ടുകള്‍ക്ക് പുറകോട്ട് പോയതായി എനിക്ക് തോന്നി.എന്റെ മുന്നില്‍ കാണുന്നതെല്ലാം പഴമയുടെ ഗന്ധം പേറുന്നവയായിരുന്നു.പണ്ട് കാലത്തെ ആകാശക്കോട്ടകളായിരുന്നു ഇവയിലോരോന്നും.


ഇന്നും ഇവിടെ ജനങ്ങള്‍ വസിക്കുന്നു,പഴമയുടെ ഓര്‍മ്മകളെ മുറുകെപ്പിടിച്ചുകൊണ്ട്.പുരാതന സനാ നഗരത്തിന്ന് പുറത്ത് പുതിയ കെട്ടിടങ്ങളും ,കച്ചവടങ്ങളും പച്ചപിടിച്ചെങ്കിലും പൌരാണികതയുടെ ഓര്‍മ്മകളുറങ്ങുന്ന ഈ മണ്ണ് ഇന്നും അത് പോലെ സംരക്ഷിച്ച്പോരുന്നു.

യാത്രക്ക് ചുക്കാന്‍ പിടിച്ച വിനോദ്.

പിന്നെ ഞാനും.

ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.നാളെ രാവിലെ 320 കി.മി ദൂരെയുള്ള മാരിബിലെ ജെന്നാ ഹണ്ട് എന്ന എണ്ണ കമ്പിനിയിലേക്ക് പോകണം.
ബാക്കിയുള്ള സ്ഥലങ്ങള്‍ കാണാന്‍ വീണ്ടും വരാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ തിരിച്ച് നടന്നു.

തുടരും....

20 comments:

ഹരീഷ് തൊടുപുഴ said...

ആദ്യത്തെ തേങ്ങാ...

ചോറുണ്ടു വന്നിട്ട് ബാക്കി കമന്റ്..

Anil cheleri kumaran said...

..പരിശോദനക്ക്..
പരിശോധന ആക്കൂ.

പതിവു പോലെ നല്ല വിവരണം. നല്ല ഫോട്ടോകൾ..

സന്തോഷ്‌ പല്ലശ്ശന said...

ഹരിയേട്ടന്‍ വീട്ടില്‍ കറിക്കു വെച്ച തേങ്ങ ഇവിടെ കൊണ്ടുവന്നു പൊട്ടിച്ചാ ചേച്ചി വഴക്കു പറയും ട്ടൊ....പിന്നെ പോസ്റ്റ്‌ കലക്കി ട്ടൊ....ഇങ്ങിനെയൊരു നഗരത്തെ കുറിച്ചു കേട്ടിരുന്നില്ല (എന്‍റെ ലോകവിവരം വളരെ പരിമിതമാണ്‌) എന്തായാലും നന്ദി.

നിരക്ഷരൻ said...

പലപ്രാവശ്യം പോയിട്ടുണ്ടെങ്കിലും യമനെപ്പറ്റി ഇതുപോലെ നല്ലൊരു യാത്രാവിവരണം എഴുതാന്‍ പറ്റിയിട്ടില്ല. പകരം മറ്റൊന്ന് പൂശിയിരുന്നു.

കൊള്ളാം കുഞ്ഞായീ....നന്നായിരിക്കുന്നു. കൊല്ലത്തുകാരന്‍ പ്രദീപിനെ ഇനി പരിചയമില്ല എന്ന് ഞാന്‍ പറയില്ല :)

സന്തോഷ് പല്ലശ്ശനയ്ക്ക് നമ്മുടെ കമ്പനിയില്‍ ഒരു പണിവാങ്ങിക്കൊടുത്താലോ കുഞ്ഞായീ ? :) അവസാനം ഈ നാശം പിടിച്ച യനമിലേക്ക് ഇനി ഞാന്‍ പോകില്ല എന്ന് പറഞ്ഞായിരിക്കും പണി കളഞ്ഞ് പോകാന്‍ സാദ്ധ്യത.

Unknown said...

നന്നായിരിക്കുന്നു കുഞ്ഞായീ ആശംസകൾ
സജി

കുഞ്ഞായി | kunjai said...

ഹരീഷേട്ടാ...ആ തേങ്ങയടിക്കൊരു പ്രത്യേകം നന്ദി.
കുമാരന്‍:പരിശോധനയെന്നാക്കിയിട്ടുണ്ട് കെട്ടോ.തെറ്റ് ചൂണ്ടിക്കാണിച്ചതിന്ന് നന്ദി,വരവിനും കമന്റിനും നന്ദി.

സന്തോഷ് പല്ലശ്ശന:പൌരാണികമായ ഒരുപാട് സ്മാരകങ്ങള്‍ ഇന്നും നില നില്‍ക്കുന്ന ഇവിടം ടൂറിസത്തിന് കാര്യമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല.

ടൂറിസ്റ്റുകള്‍ക്ക് ഇവിടെ വരാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല,പക്ഷേ ഇവിടുത്തെ തമ്മില്‍ തല്ലും ,യൂറോപ്പിയന്‍സിനെ കണ്ടാല്‍ തോക്കെടുക്കുന്ന ഇവരുടെ സ്വഭാവവും രണ്ടും ഇവിടേക്ക് ആളുകളെ വരാതാക്കുന്നു.
കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് സ്പെയിനില്‍ നിന്നും ഏഴ് സായിപ്പന്മാര്‍ വന്നു മാരിബിലെ ബില്‍ക്കീസ് രാഞ്ജിയുടെ സിംഹാസനം കാണാന്‍ .സിംഹാസനം കണ്ട് തിരിച്ചിറങ്ങിയ സായിപ്പന്മാര് അവരുടെ കാറില്‍ കയറിയതും ബോംബ് പൊട്ടിയതും ഒരുമിച്ചായിരുന്നു.ഇതു പോലെ എത്രയോ സംഭവങ്ങള്‍.

നിരക്ഷരന്‍:വരവിന്നും കമന്റിനും പിന്നെ AK 47 ന്റെ ലിങ്ക് ഇവിടെ കൊടുത്തതിന്നും എല്ലാം നന്ദി.

പിന്നെ,വിനോദിന്നെ പരിജയപ്പെട്ടിട്ടില്ല അല്ലേ,അദ്ദേഹം പുതിയതായി ജോയിന്‍ ചെയ്തതാണ്, മുന്‍പ് വിജയ് ഇരുന്ന സ്ഥാനത്ത്.അക്കൌണ്ട്സ് മാനേജര്‍ പ്രദീപിന്റെ അടുത്ത മുറിയില്‍.

സന്തോഷ് പല്ലശ്ശനയുടെ സംശയം സ്വാഭാവികമല്ലേ,ഇന്നും യെമനെന്നു കേട്ടാല്‍,AK 47 നു മേന്തി നടക്കുന്ന നാട്ടുകാരെക്കുറിച്ച് പറഞ്ഞാല്‍ നമ്മുടെ നാട്ടുകാര് പറയുന്നത് നമ്മള്‍ ബെടായിയടിക്കുന്നതാണല്ലേ .

ഞാനും എന്റെ ലോകവും:വരവിന്നും കമന്റിനും നന്ദി

Typist | എഴുത്തുകാരി said...

നല്ല ചിത്രങ്ങളും വിവരണവും.

കുഞ്ഞായി | kunjai said...

എഴുത്തുകാരി:നന്ദി

Unknown said...

The historic research you have done and the write-up you have prepared is really fantastic and portrays the effort you have put into to scooping up the story and relating it very aptly and attractive way in your blog with appropriate photographs is really Appreciable. I never knew you had such great skills. Keep it up my Dear...
Best Wishes!

കുഞ്ഞായി | kunjai said...

വിനോദ്:ഇതിലെ വന്നതിന്നും കമന്റിന്നും നന്ദി.

ചെറിയ ചെറിയ യാത്രകള്‍ ഒരു ഓര്‍മ്മക്കുറിപ്പുകളായി ഇവിടെ സൂക്ഷിക്കാനുള്ള ഒരു ശ്രമമാണ് ഇത്...നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു....

the man to walk with said...

yathra kurippishtaayi

രഘുനാഥന്‍ said...

നല്ല വിവരണം കുഞ്ഞായി..

കുഞ്ഞായി | kunjai said...

the man to walk with:വിവരണം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...
വരവിനും കമന്റിനും നന്ദി...
രഘുനാഥന്‍:നന്ദി....

ഷെരീഫ് കൊട്ടാരക്കര said...

കുഞ്ഞായീ മോനേ!കലക്കീ ട്ടാ.... എനിക്കു ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നു യാത്രയും ഇതു പോലുള്ള സ്ഥലങ്ങള്‍ കാണുകയുമാണു. പോസ്റ്റിലൂടെ ഊളിയിട്ടപ്പോള്‍ഞാനും കൂടെ വന്നു എന്ന തോന്നല്‍ ഉണ്ടായി. ഇനിയും എഴുതണേ...കേട്ടറിവുള്ള ഈ സ്ഥലങ്ങള്‍ കാണാനോ കഴിയുന്നില്ല സ്ഥല ചരിത്രങ്ങള്‍ കേള്‍ക്കുകയെങ്കിലും ചെയ്യാമല്ലോ...

കുഞ്ഞായി | kunjai said...

ഷെരീഫ് കൊട്ടാരക്കര:യാത്രാക്കുറിപ്പ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം...
വരവിനും കമന്റിനും നന്ദി..

ramanika said...

നന്നായിരിക്കുന്നു!

കുഞ്ഞായി | kunjai said...

രമണിക:വരവിനും കമന്റിനും നന്ദി.....

Intruder SG said...

Nice really nice njan sana,a yil 9 masamayi joli cheyunu ithu vare evideyum pokan kazhinjitila sanaa city,Bab Al yemen oke kanditundu pakshe vereyum nala stalangal ivide undu Ibb its the paradise of Yemen,pine Aden ini kunjayi Sana'a yil varumbol Dar-Al-hajar kananam (rock palace) just 20 km from sanaa any way thanx alot Again

കുഞ്ഞായി | kunjai said...

നെറ്റ്ഗുരു:സനായിലുള്ള സ്ഥലങ്ങളെക്കുറിച്ച് അവിടെ ജീവിക്കുന്ന ഒരാളിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.ദാറുൽ ഹജർ കാണാൻ വേണ്ടി ഒരു ദിവസം തന്നെ മാറ്റിവെച്ചിരുന്നു,പക്ഷേ പോകുന്നതിന് തൊട്ടുതലേദിവസം ദാറുൽ ഹജറിലേക്ക് പോകുന്ന വഴിയിലെവിടെയോ വലിയ വെടിവെപ്പ് നടന്നിട്ട് വഴിയിൽ ഭയങ്കര സെക്യൂരിറ്റി ചെക്കിങ്ങും മറ്റും കാരണം എന്റെ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്നവർ അവിടേക്കുള്ള യാത്ര മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു,തിരിച്ച് പോരാ‍നുള്ള ദിവസമായതിനാൽ പിന്നീടൊരുദിവസത്തേക്ക് മാറ്റിവെക്കാൻ പറ്റിയതുമില്ല....ഇതിലെ വന്നതിനും കമന്റിനും നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാണാന്‍ ഭാഗ്യമില്ലാത്ത കാര്യങ്ങള്‍ കാണിച്ചുതരുന്ന കുഞ്ഞായി കുഞ്ഞായി അല്ല.പേര് മാറ്റി 'ഉസ്താദ്‌' എന്നോ 'മാസ്റര്‍ ' എന്നോ മറ്റോ ആക്കുക.