---------------------------------------------
27 ദിവസത്തെ മാരിബിലെ ജോലി കഴിഞ്ഞ് ഞാന്‍ സനായില്‍ തിരിച്ചെത്തി.
പുരാതന സനാ പട്ടണത്തില്‍ കാണാന്‍ ബാക്കിവെച്ച സ്ഥലങ്ങള്‍ കാണാന്‍ വൈകീട്ട് ഞാനും വിനോദും അബ്ദുള്‍ കയ്യൂമും കൂടെ ഇറങ്ങി തിരിച്ചു.
പോകുന്ന വഴിയില്‍ സനായില്‍ പുതുതായ് പണികഴിപ്പിച്ച സബീന്‍ പള്ളി ഞങ്ങള്‍ കണ്ടു.
ബാബുല്‍ യെമനിലേക്ക് ഞങ്ങള്‍ പോകുന്ന സമയത്ത് ഒരു വിവാഹ പാര്‍ട്ടിയേയും കൊണ്ട് ഒരു കാര്‍ അതിലെ പോകുന്നുണ്ടായിരുന്നു.
ബാബുല്‍ യെമനെന്ന ഈ പ്രധാന കവാടം കടന്നാല്‍ വിവിധ തരം കച്ചവടങ്ങള്‍ക്കു വേണ്ടി വേര്‍തിരിച്ച ഒരു വലിയ മാര്‍ക്കെറ്റ് കാണാമായിരുന്നു.വൈകുന്നേരമായതിനാല്‍ അവിടം ജനത്തിരക്കേറിവരുന്നുണ്ടായിരുന്നു.
മാര്‍ക്കറ്റിലെ കച്ചവടക്കാരെയും കടന്ന് ഞങ്ങള്‍ അകത്തേക്ക് പോയി.
എങ്ങും ശാന്തത തളം കെട്ടി നില്ക്കുന്ന പുരാതന സനാപട്ടണത്തിലൂടെ ഞങ്ങള്‍ നടന്നു....
പോകുന്ന വഴിയില്‍ ഒരു പഴയ പള്ളിയും ഞങ്ങള്‍ കണ്ടു.
പോകുന്ന വഴിയില്‍,പൊതു ജനങ്ങളുടെ ദാഹമകറ്റാന്‍ വേണ്ടി നിര്‍മ്മിച്ച ഒരു ജലസംഭരണിയുണ്ടായിരുന്നു...
പോകുന്ന വഴിയിലുള്ള ഒരു പഴയ കെട്ടിടത്തിന്റെ അടുത്തായി നില്ക്കുന്ന സെക്യൂരിറ്റിക്കാരനെ കണ്ട് കാര്യം തിരക്കിയപ്പോളാണറിഞ്ഞത് ഞങ്ങള്‍ തിരക്കി നടക്കുന്ന ‘ഗ്രേറ്റ് മോസ്ക്’ അതിന് അകത്താണെന്ന്.
ഞാനും അബ്ദുള്‍ ഖയ്യൂമും കൂടെ പള്ളിക്കകത്തേക്ക് പ്രവേശിച്ചു.പള്ളിയില്‍ പ്രാര്‍ത്ഥനാ സമയമായതിനാല്‍ വിനോദ് പുറത്ത് നില്‍ക്കാമെന്നേറ്റു.
1400 ലേറെ കൊല്ലം പഴക്കമുള്ള പള്ളിയായിരുന്നു അത്.
നാലു ഭാഗത്ത് നിന്നും നടുമുറ്റത്തേക്ക് വാതിലുകളുള്ള ആ പള്ളിയുടെ നടുത്തളതില്‍ ഞാന്‍ കണ്ട കാഴ്ച എന്നെ അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.
നാലായിരത്തില്പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകന് ഇബ്രാഹീം ദൈവാരാധനക്ക് വേണ്ടി അറേബ്യന്‍ നഗരമായ മക്കയില്‍ പണിത ഭവനത്തിന്റെ പേരാണ് കഅബ.
അറേബ്യന്‍ ജനത കഅബയെ അങ്ങേയറ്റം ആദരിച്ചുപോന്നു.കഅബയിലേക്ക് തീര്‍ത്ഥാടനം ചെയ്യല്‍ അറബികളുടെ പതിവായിരുന്നു.
അങ്ങനെയിരിക്കെ കഅബയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന മഹത്തായ ഒരു സംഭവമുണ്ടായി.അന്ത്യ പ്രവാചകന് മുഹമ്മദിന്റെ (സ) ജനനത്തിന് നാല്‍പ്പതോ അമ്പതോ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നതാണ് ഇത്.
യെമനിലെ രാജാവ് അബ്രഹത്ത് ‘കഅബ‘യെക്കുറിച്ച് കേള്‍ക്കാനിടയായി. അറബികള്‍ ആ കെട്ടിടത്തിന് അതിരറ്റ് ആദരിക്കുന്നതും അവിടേക്ക് തീര്‍ഥാടനം നടത്തുന്നതും അബ്രഹത്തിന് രസിച്ചില്ല.തന്റെ മന്ത്രിമാരേയും ശില്‍പ്പ വിദഗ്ധരേയും വിളിച്ച് കൂട്ടി അദ്ദേഹം അറിയിച്ചു:
കഅബയ്ക്ക് പകരം അറബികളുടെ തീര്‍ഥാടന സൌകര്യത്തിനുവേണ്ടി ഞാനൊരു ദേവാലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.മന്ത്രിമാര്‍ ഉത്തരവ് ശിരസാ വഹിക്കാന്‍ തയ്യാറായെങ്കിലും മുഖ്യ ശില്‍പ്പി അതിനെ എതിര്‍ത്തു സംസാരിച്ചു.
രാജാവ് ഉടനെ മുഖ്യ ശില്പ്പിയെ തുറങ്കലില്‍ അടക്കുകയും പകരം ജൂനിയര്‍ ശില്പ്പിയെക്കൊണ്ട് അക്കാലത്ത് ലഭിച്ച ഏറ്റവും വിലകൂടിയ സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ദേവാലയമാണ് മുകളില്‍ കാണുന്നത്.(ചുറ്റിലും കാണുന്ന പള്ളി പിന്നീട് നിര്‍മ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്.)
പക്ഷേ ദേവാലയം പണികഴിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.കഅബ തകര്‍ത്താല്‍ തന്റെ ദേവാലയത്തിലേക്ക് ആളുകള്‍ വരുമെന്ന് കണക്ക് കൂട്ടിയ അബ്രഹത്ത് കഅബ തകര്‍ക്കാന്‍ വേണ്ടി ഒരു പറ്റം ആനപ്പടയെയും കൊണ്ട് ഇറങ്ങിത്തിരിച്ചു.അബ്രഹത്തിന്റെ സൈന്യം അക്കാലത്തെ സൈന്യങ്ങളില്‍ പ്രബലമായിരുന്നു.
സൈന്യം മക്കയുടെ സമീപത്തെത്തി.പടയോട്ടത്തിനിടയില്‍ സൈന്യത്തിലെ പട്ടാളക്കാര്‍ മക്കാനിവാസികളുടെ ഒട്ടേറെ കാലികളെ കൊള്ളയടിച്ചു.ഈ കാലികളില്‍ 200 ഒട്ടകങ്ങള്‍ അബ്ദുല്‍ മുത്തലിബിന്റേതായിരുന്നു.പ്രവാചകന് മുഹമ്മദിന്റെ(സ) പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ ഉത്തരവാദിത്തത്തിലായിരുന്നു കഅബ പരിപാലിക്കപ്പെട്ടത്.
പള്ളി പൊളിക്കാനായുള്ള അബ്രഹത്തിന്റെ സന്ദേശം ലഭിച്ച അബ്ദുല്‍ മുത്തലിബ് അബ്രഹത്തിന്റെ അടുത്തേക്ക് ചെന്നു.
അബ്ദുല്‍ മുത്തലിബിനെ വിനയപൂര്‍വ്വം ക്ഷണിച്ചിരുത്തിയ അബ്രഹത്ത് അബ്ദുല്‍ മുത്തലിബിനോട് താങ്കളുടെ ആവശ്യമെന്താണെന്ന് ആരാഞ്ഞു.
‘’രാജാവ് പടയോട്ടത്തിന്നിടയില്‍ നഷ്ടപ്പെട്ട 200 ഒട്ടകങ്ങളെ മടക്കിത്തരണം” അബ്രഹത്തില്‍ ആശ്ചര്യമുളവാക്കി കൊണ്ട് അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
അബ്ദുല്‍ മുത്തലിബിന്റെ മറുപടി കേട്ട് അബ്രഹത്ത് പറഞ്ഞു:താങ്കളെ കണ്ടപ്പോള്‍ എനിക്ക് വളരെ ആദരവ് തോന്നിയിരുന്നു. എന്നാല്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍ അത് നഷ്ടപ്പെട്ടു.കാരണം ,ഞാന്‍ നിങ്ങളെ സംബന്ധിച്ച് കേട്ടിരുന്നത് കഅബയോട് നിങ്ങള്‍ക്ക് വളരെയധികം ആദരവും ജീവനേക്കാളും സ്നേഹവും ഉണ്ടെന്നായിരുന്നു. പക്ഷേ കഅബയെ തകര്‍ക്കാന്‍ വന്ന എന്നോട് നിങ്ങള്‍ അക്കാര്യം വിട്ട് 200 ഒട്ടകത്തിന്റെ കാര്യം മാത്രം സംസാരിക്കുന്നു.
അബ്ദുല്‍ മുത്തലിബ് പറഞ്ഞു :അല്ലയോ രാജാവേ,ഈ ഒട്ടകങ്ങളുടെ ഉടമസ്ഥന് ഞാനാണ്.അതിനാല്‍ അവയെ വിട്ടുതരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.കഅബ എന്റേതല്ല ,അതിന്റെ നാഥന് ദൈവമാണ്.തന്റെ ഭവനം അവന് സ്വയം സംരക്ഷിക്കും.അത് നിലനിര്‍ത്തണമെന്നാണ് ദൈവത്തിന്റെ നിശ്ചയമെങ്കില്‍ പിന്നെ അതിനെ നശിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.അതവന് സ്വയം സംരക്ഷിക്കും.
എന്നാല്‍ എന്നില്‍ നിന്നും അവനത് സംരക്ഷിക്കാന്‍ കഴിയില്ല...അബ്രഹത്ത് തറപ്പിച്ചു പറഞ്ഞു.
നിങ്ങള്‍ ഉചിതമെന്ന് തോന്നുന്നപോലെ ചെയ്യുക അബ്ദുല്‍ മുത്തലിബ് നിസ്സംഗതാമനോഭാവം കൈക്കൊണ്ടു.
അബ്രഹത്ത് താന്‍ പിടിച്ചെടുത്ത ഒട്ടകങ്ങളെ വിട്ടുകൊടുത്തു.
അബ്രഹത്തിനോട് പടപൊരുതാന്‍ അശക്തരാണെന്ന് മനസ്സിലാക്കിയ അബ്ദുല്‍ മുത്തലിബും സംഘവും കഅബയില്‍ എത്തി കഅബയുടെ രക്ഷക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ,എന്നിട്ട് എല്ലാവരും കഅബയില്‍ നിന്നും പിരിഞ്ഞ് പോയി.മക്ക ജനശൂന്യമായി.
അടുത്ത ദിവസം പുലര്‍ച്ചെ തന്റെ സൈന്യത്തേയും കൊണ്ട് അബ്രഹത്ത് മുന്നോട്ട് നീങ്ങി.മുന്പില് ആനകള്‍,അവക്ക് പുറകില്‍ പട്ടാളം അണിനിരന്നു.ദേശവാസികള്‍ക്ക് തങ്ങളെ ആക്രമിക്കാന്‍ അവസരം ലഭിക്കാതിരിക്കാന്‍ വേണ്ടി സൈന്യം മക്കയെ വലയം ചെയ്യാനായിരുന്നു പദ്ധതി.പക്ഷേ ,സൈന്യത്തിന് മക്കയിലെത്താന്‍ കഴിഞ്ഞില്ല.പെട്ടെന്ന് ആകാശം കറുത്തിരുണ്ടു.എണ്ണാന്‍ കഴിയാത്തത്ര അബാബീല്‍ പക്ഷികളാല്‍ സൂര്യഗോളം മൂടപ്പെട്ടതായിരുന്നു കാരണം.എല്ലാ പറവകളുടേയും ചുണ്ടുകളിലും കാലുകളിലും ഒരുതരം ചെറിയ കല്ലുകള്‍...പെട്ടെന്ന് അവ സൈന്യത്തിന് നേരെ ഈ കല്ലുകള്‍ ഉതിര്‍ക്കാന്‍ തുടങ്ങി.
ദൈവത്തിന്റെ ശിക്ഷ കല്ലുകളുടേ രൂപത്തില്‍ നിപതിച്ചു.അവ നിശ്ശബ്ദമായി പൊട്ടിത്തെറിച്ചു.വിഷലിപ്തമായ ഈ കല്ലുകള്‍ പട്ടാളക്കാരുടെ ശരീരം തുളഞ്ഞ് പുറത്ത് വന്നു.അവരുടെ ശരീരം ചീഞ്ഞഴുകി.ഇതേ അവസ്ഥ തന്നെയായിരുന്നു ആനകളുടേതും.നിമിഷങ്ങള്‍ക്കകം സൈന്യവും ആനകളും തകര്‍ന്നടിഞ്ഞ് കുന്ന് കൂടി.അബ്രഹത്ത് മടങ്ങിയത് വഴിയില്‍ മാംസം കഷണം കഷണമായി പിന്നി വീണുകൊണ്ടാണ്.
പഴയകാല ചരിത്രങ്ങളുടെ മൂക സാക്ഷിയായി ഇന്നും ഇതവിടെ നിലകൊള്ളുന്നു.
അവിടെ കണ്ട രണ്ട് കുട്ടികള്‍,കേമറ കണ്ടപ്പോള്‍ അവര്‍ക്കും ഒരു പടമെടുക്കണം...
ഒരിക്കലും കണ്ടുമുട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്ന അബ്രഹത്തിന്റെ കഅബയുടെ മാതൃക കണ്ട സന്തോഷത്തില്‍ ഞാന്‍ ഗ്രേറ്റ് മോസ്ക്കില്‍ നിന്നും പുറത്തേക്ക് ഇറങ്ങി...
പുറത്ത്,ആദ്യം കണ്ടത് ‘സിവര്‍ മാര്‍കെറ്റ്’ എന്നൊരു ബോര്‍ഡാണ്.അതൊരുപക്ഷേ എഴുത്തില്‍ വന്ന തെറ്റായിരിക്കാം,ഉദ്ദേശിച്ചത് സില്‍വര്‍ മാര്‍ക്കെറ്റെന്നായിരിക്കാം,അവിടെ മുഴുവന്‍ വെള്ളിയുമായി ബന്ധപ്പെട്ട കടകളായിരുന്നു.ഇങ്ങനെ ഓരോ ഭാഗത്തായി മരത്തിനും,പലവ്യജ്ഞനങ്ങള്‍ക്കും ഒക്കെ വേറെ വേറെ ഏരിയ തന്നെ ഉണ്ടായിരുന്നു.
ഒരു ചക്കിന് ചുറ്റും ജീവിതം കറങ്ങി തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒട്ടകത്തിന്റെ ചിത്രം എന്റെ കേമറയില്‍ പകര്‍ത്തുമ്പോള്‍ മനസ്സില്‍ ചെറിയൊരു വിശമം തോന്നാതിരുന്നില്ല.ഇവിടെ ഒരു മേനകാഗാന്ധി ഇല്ലാതെ പോയത് ഇവന്മാരുടെ ഒക്കെ ഭാഗ്യം....ഇവിടെ അരിയും ധാന്യങ്ങളും പൊടിക്കാന്‍ കൂടുതലും ഒട്ടകത്തിനെ കെട്ടിയ ചക്കുകള്‍(ആട്ട് യന്ത്രം) തന്നെയാണ് ഉപയോഗിക്കുന്നത്.
മാര്‍കെറ്റില്‍ നിന്നും പുറത്ത് കടക്കുന്നതിന് മുന്‍പായൊരു ‘ആര്‍ട്ട് ഗാലറിയും’ കണ്ടു.അവിടെ തൂക്കിയിട്ടതില്‍ എനിക്കിഷ്ടപ്പെട്ട ഒരു ചിത്രമാണ് മുകളില്‍.
പഴമയുടെ ഗന്ധം തേടി .... അബ്ദുള്‍ കയ്യൂമും വിനോദും ...
യെമന്‍ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.
***അബ്രഹത്തിന്റെ ആനപ്പടയെക്കുറിച്ച് ഖുര്‍ആനില്‍ ‘അല്‍ ഫീല്‍‘ എന്ന സൂറയില്‍ വിവരിച്ചിട്ടുണ്ട്.കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്കുക
38 comments:
നല്ല പോസ്റ്റുകൾ. എല്ലാം ഒറ്റയിരിപ്പിനിരുന്ന് തീർത്തു..:)
Rahu,nannayittundu, asharathettukal ippolum koode undu. But lot improved.Now there is good flow to read.keep iti up
വളരെ നല്ല വിവരണം....
ഇഷ്ടായി
ബാക്കി കൂടെ നോക്കെട്ടെ
ഈ യാത്ര എന്നെ വിസ്മയിപ്പിക്കുന്നു.... ഇത്രയും വിശദമായി അതു വായിക്കുമ്പോള്‍ ഏറെ സംന്തോഷം തോന്നുന്നു...
സിറിയ യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പുരാതന
നഗരങ്ങള്‍ കാണാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍
നല്ല വിവരണം
വളരെ ഇഷ്ടായി
എന്നാണാവോ എനിക്കും ഇതൊക്കെ കാണാന്‍ കഴിയ!!!!
കൊതിയാവുന്നു.. ..നന്ദി...പുരാതനതയിലേക്ക് .....പഴമയിലേക്കു നയിച്ചതിനു
വിവരണം അസ്സലായിരിക്കുന്നു.
അബ്രഹത്തുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ സൂക്തവും കൂടി ഉദ്ധരിച്ചാല്‍ കൂടുതല്‍ നന്നവും എന്ന് തോന്നുന്നു.(സൂറത്ത് അല്‍ഫീല്‍)
ദൈവം അനുഗ്രഹിക്കട്ടെ.
യാരിദ്:ആദ്യത്തെ കമന്റിന് പ്രത്യേകം നന്ദി...
നിഷാദ്:നന്ദി
കണ്ണനുണ്ണി:നന്ദി
ശിവ:നന്ദി
ബൂലോകജാലകം:നന്ദി,എന്നെങ്കിലും ഒരിക്കല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ അവിടെയെല്ലാം പോകാന്‍ പറ്റെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
സുബി:നന്ദി
ചിന്തകന്‍:നന്ദി, അല്‍ ഫീലിന്റെ ഒരു ലിങ്ക് ഞാന്‍ താഴെ കൊടുത്തിട്ടുണ്ട്.
നല്ല രസകരമായ വിവരണം. ഈ യാത്രയുടെ കഴിഞ്ഞെങ്കിലും, ഇനിയും വേറെ സ്ഥലങ്ങളേയും പരിചയപ്പെടുത്തുമല്ലോ.
എഴുത്തുകാരി:നന്ദി.ഇനി മറ്റു ചില യാത്രകളുടെ വിവരണം പ്രതീക്ഷിക്കാം
വളരെ നന്നായിരിക്കുന്നു !!! great story telling too.
എന്നാ അടുത്ത യാത്രാ ?
captain haddock:കമന്റിന് നന്ദി.അടുത്തത് വൈകാതെ പ്രതീക്ഷിക്കാം...
നന്നായിട്ടുണ്ട്. കാണാന്‍ കൊതി തോന്നുന്നു. പ്രവാചകന്ന് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായിരുന്നത്രെ യമന്‍. ചരിത്ര പശ്ചാത്തലം കൂടി അവതരിപ്പിച്ചത് കൂടുതല്‍ അറിവു പകര്‍ന്നു.
ബ്ലോഗിന്റെ ശക്തി ഇത്തരം പോസ്റ്റുകളാണ്- ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും
അവസാന ചരിത്രത്തിനൊരു അടിക്കുറിപ്പ്-
മക്ക മുഹമെദ്(സ്വ.വ) കീഴടക്കിയപ്പോള്‍ മക്കക്കാര്‍ പറഞ്ഞിതായിരുന്നു. ഇതാ കഅബ മുഹമെദിന്റ്റെ കീഴിലായിരിക്കുന്നു. അബ്രഹത്തിന്റെ സൈന്യത്തെ നശിപ്പിച്ച അല്ലാഹുവാനെ സത്യം, ഈ മതവും സത്യം തന്നെ.
അങ്ങിനെയാണ് മക്കക്കാര്‍ കൂട്ടം കൂട്ടമായി വന്ന് ഇസ്ലാം അശ്ലേഷിക്കുന്നത്
ശിഹാബ് മൊഗ്രാല്‍:നന്ദി
കാട്ടിപ്പരുത്തി:ആ അടിക്കുറിപ്പിനും കമന്റിനും നന്ദി
കുഞ്ഞായി ആശംസകള്‍,
വിവരണത്തില്‍ പിശുക്ക് കാണിക്കല്ലേ.ഇതൊക്കെ നേരില്‍ കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലോ?
നിന്റെ യാത്രയുടെ വിവരണം കാത്ത് ഞാനും ഇവിടെ ഉണ്ടെന്ന് ഓര്‍ക്കണേ... അപ്പൊ ഒന്നും മിസ്സാക്കല്ലേ..
സ്നേഹത്തോടെ,
വാഴക്കോടന്‍
വാഴക്കോടന്‍:നിങ്ങളൊക്കെ വായിക്കാനുണ്ടെന്നറിയുന്നതില് വളരെ സന്തോഷം.....പിശുക്കാതെ തന്നെ പോസ്റ്റാന്‍ ശ്രെദ്ധിക്കാം..
കമന്റിന് നന്ദി
കുഞ്ഞായി,
നല്ല വിവരണം.. അല്പം പിശുക്കിയോ എന്ന സംശയം. ഇത്തരം പോസ്റ്റുകള്‍ ചരിത്രത്തെ മനസിലാക്കാന്‍ പ്രേരണ നല്‍കും. ഇവിടെ ആന പടയെ കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തത്തിന്റെ ഭരിഭാഷ ചേര്കട്ടെ
പരമദയാലുവും കരുണാവാരിധിയുമായ അأാഹുവിന്റെ നാമത്തിآ.
(15) നീ കണ്ടിട്ടിأയോ, നിന്റെ നാഥന് ആനപ്പടയെ എന്തു ചെയ്തുവെന്ന്? അവരുടെ കുതന്ത്രം അവന് പഴാകിയില്ലയോ ? അവര്‍ക്ക് നേരെ പറവ പറ്റങ്ങളെ അയച്ചു.അവ ചുട്ട മണ്‍കട്ടകള്‍ അവരുടെ മേല്‍ എറിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവരെ കാലികള്‍ ചവച്ച വൈക്കോല്‍ പോലെയാക്കി.
തിരൂര്‍ക്കാരന്‍:പെരുത്ത് നന്ദി,അതിന്റെ പരിഭാഷ ഇവിടെ കൊടുത്തതിന്
വളരെ നല്ല വിവരണം!
Excellent...
ramanika:നന്ദി
ഉഗാണ്ട രണ്ടാമന്:നന്ദി
അങ്ങനെ ഞാനും യെമൻ യാത്ര അവസ്സാനിപ്പിച്ചു.
ഇനിയെങ്ങോട്ടെങ്കിലും പോയി വരുമ്പോൾ ഒന്നറിയിക്കണേ
വയനാടന്‍:തീര്‍ച്ചയായും അറിയിക്കും.(എത്ര പുതിയ സ്ഥലങ്ങള്‍ കണ്ട് തീര്‍ത്താലും നിങ്ങളുടെ വയനാടിന് എന്റെ മനസ്സില്‍ നല്ലൊരു സ്ഥാനം ഉണ്ടെന്ന് കൂടെ അറിയിച്ചോട്ടെ).കമന്റിന് നന്ദി
കാണാക്കാഴ്ചകളും കേള്ക്കാ വിവരങ്ങളും..
കുമാരന്:നന്ദി
നല്ല വിവരണം ഇഷ്ടമായി
അഭി:നന്ദി
യെമലോകം പടങ്ങളാലും,വർണ്ണനകളാലും കാണീച്ചു തന്നതിനുനന്ദി കേട്ടൊ
യാത്ര എന്നും ആവേശമാണ് കുഞോയീ... ഒരു വീഡിയോ ഗ്രാഫിലെന്ന പോലെ കാണാന്‍(വായിക്കാന്‍ ?) പറ്റുന്നു
bilathipattanam:‘യെമലോഗം’ ഹഹ...ആ പ്രയോഗം ഇഷ്ടപെട്ടു...
കമന്റിന് നന്ദി
shahir chennamangallur: യാത്ര എന്നും ആവേശമാണെന്നറിയുന്നതില് സന്തോഷം(നമ്മള് സമാന മനസ്കരാണേ:)).കമന്റിന് നന്ദി
സമയ കുറവ് കാരണം പലതും വായിക്കാന്‍ കഴിഞ്ഞില്ല ..പക്ഷെ ഇത് വായിച്ചപ്പോള്‍ ഇനി എല്ലാം ഉടനെ വായിക്കണം എന്ന് മനസ്സ് ശാട്യം പിടിക്കുന്നു കുഞ്ഞായി ....ഒരു പാട് ഒരു പാട് നന്ദി ...ഈ മനോഹരമയാ ലഘുവായ വിവരണത്തിനും ഈ നല്ല ഫോട്ടോസ് ഇനെ കൂടെ കൂട്ടി ഞങ്ങളെ പോലുള്ളവര്‍ക്ക് ബ്ലോഗ് വഴി കണ്ണിനു കുളിരായി നല്‍കിയതിനും ....
NB:- എന്റെ ബ്ലോഗില്‍ കമെന്റുകള്‍ നല്കി എന്റെ കൊച്ചു സന്തോഷത്തിനും സങ്കടതിനും പരിഭവത്തിനും ഒരു തണല്‍ നല്കി എന്നെ വളരാന്‍ അനുവദിക്കുന്ന താങ്കള്‍ക്കു ഒരു പാട് നന്ദി ....
ആദില:പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം,ഇതുവഴി വരാൻ സമയം കണ്ടെത്തിയതിന് നന്ദി..
ഓ.ടോ:പുതിയ ഒരു അസൈന്മെന്റുമായി പോകുകയാണ്,പോകുന്ന സ്ഥലത്ത് നെറ്റ് ലഭ്യമല്ലാത്തത് കൊണ്ട് അടുത്ത പത്ത് നാൽപ്പത് ദിവസത്തോളം പുതിയ പോസ്റ്റുകളും കമന്റുകളും ഉണ്ടായിരിക്കുന്നതല്ല...എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു..
യാത്രനുഭവക്കുറിപ്പുകള് നന്നായി എഴുതിയിരിക്കുന്നു, എഴുത്തിന്നിടയില് താങ്കളുടെ വിശ്വാസചിന്തകള്ക്ക് അടിവരയിട്ടുപോവുന്നത് എന്റെ വായനയ്ക്കു അരോചകമാവുന്നു.
യരലവ:ഇതുവഴി വന്നതിനും ,തുറന്നുള്ള കമന്റെഴുത്തിനും നന്ദി.
കണ്ട സ്ഥലങ്ങൾ,അതിന്റെ പിന്നിലെ കഥകൾ പറഞ്ഞ് പോകുക മാത്രമേ ഞാൻ ചെയ്തുള്ളൂ.
എനിക്ക് തോന്നുന്നത് ഞാൻ ഒരു പക്ഷേ വല്ല ബുദ്ധ ക്ഷേത്രമോ ജൈന ക്ഷേത്രമോ സന്ദർഷിച്ചാലും ഇത് പോലെ തന്നെ എഴുതുമെന്നാണ്.
നന്ദി. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിന്.
അടുത്തതിനായി കാത്തിരിക്കുന്നു.
Post a Comment